JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല ഫെബ്രുവരി
23മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ എം.എസ്.സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ജനുവരി 25വരെ
ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/-രൂപ ഫൈനോടുകൂടി ജനുവരി 28വരെയും, 335/രൂപ സൂപ്പർ
ഫൈനോടുകൂടി ഫെബ്രുവരി ഒന്നുവരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
അഡ്മിറ്റ് കാർഡ്
2022 ജനുവരി 19മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ
അഡ്മിറ്റ് കാർഡ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ രജിസ്ട്രേഷൻ
2022 ജനുവരി 25ന് തുടങ്ങുന്ന നാലാം വർഷ ബി.എസ്.സി നഴ്സിംങ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക്, 2021 ആഗസ്റ്റിലെ ഒന്നാം വർഷ ബി.എസ്.സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷ വിജയിച്ച് അർഹത
നേടിയ വിദ്യാർത്ഥികൾക്ക്, 2022 ജനുവരി 18, 19 തീയതികളിൽ പിഴ കൂടാതെ
ബന്ധപ്പെട്ട കോളേജുകൾ മുഖേന പരീക്ഷാ രജിസ്ട്രേഷൻ നടത്താവുന്നതാണ്.
പ്രാക്ടിക്കൽ പരീക്ഷ
ജനുവരി 19മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി ഒപ്ലേസ്റ്റോമെട്രി ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു.
പരീക്ഷാ ടൈംടേബിൾ
2022 ഫെബ്രുവരി 14മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.പി.ടി. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016, 2012 & 2010 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
2021 ആഗസ്റ്റിൽ നടത്തിയ ഒന്നാം വർഷ ബി.എസ്.സി നഴ്സിങ് ഡിഗ്രി
റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്,
ഉത്തരക്കടലാസുകളുടേയും, കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽമാർ മുഖേന
ഓൺലൈൻ ആയി ജനുവരി 29നകം
അപേക്ഷിക്കേണ്ടതാണ്.
റീടോട്ടലിങ് ഫലം
2021 ആഗസ്റ്റിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാം വർഷ
ബി.എസ്.സി നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റിടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.