പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

IISER പിഎച്ച്ഡി-ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രവേശനം: ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ്‌ മാർച്ച്‌ 13ന്

Jan 17, 2022 at 3:08 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c

തിരുവനന്തപുരം: കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER) പിഎച്ച്ഡി/ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം.
പ്രവേശനത്തിനുള്ള ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് (JEST) http://jest.org.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ജനുവരി 18ആണ് അവസാന തീയതി.
വിവിധ സ്ഥാപനങ്ങളിലെ ഫിസിക്സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ്, ന്യൂറോ സയൻസ്, കംപ്യൂട്ടേഷണൽ ബയോളജി തുടങ്ങിയ വിഷയങ്ങളിലാണ് അവസരം.


ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ്‌ പരീക്ഷയുടെ പരിധിയിൽ വരുന്ന ഗവേഷണ സ്ഥാപനങ്ങൾ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ്, ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ് (ടി.ഐ.എഫ്.ആർ.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (വിവിധ കേന്ദ്രങ്ങൾ) തുടങ്ങിയവയാണ്. സ്ഥാപനങ്ങളുടെ സമ്പൂർണ പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്.
മാർച്ച് 13ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഫിസിക്സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ് എന്നിവയിൽ പരീക്ഷ നടത്തും. ഇവയിൽ ഒന്നിനുമാത്രമേ ഒരാൾക്ക് അപേക്ഷിക്കാൻ കഴിയൂ. പിഎച്ച്.ഡിക്കും ഇന്റഗ്രേറ്റഡ് പിഎച്ച്.ഡിക്കും പൊതുവായ പരീക്ഷയാവും. മാതൃകാ ചോദ്യപ്പേപ്പർ വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷകൾ  http://jest.org.in വെബ്സൈറ്റ് വഴി ജനുവരി 18വരെ സമർപ്പിക്കാം.

Follow us on

Related News