JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
തേഞ്ഞിപ്പലം: അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020 പരീക്ഷക്ക് പിഴയില്ലാതെ 21 വരെ രജിസ്റ്റര്‍ ചെയ്യാം.
11805 ബിരുദങ്ങള്‍ക്ക് അംഗീകാരം
കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ 11805 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. 381 ഡിപ്ലോമ, 6310 ഡിഗ്രി, 5030 പി.ജി., 17 എം.ഫില്‍., 67 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണ് ഈ ബിരുദങ്ങള്‍. എയ്ഡഡ് കോളേജുകളിലെ വകുപ്പുമേധാവി സ്ഥാനം രണ്ടുവര്‍ഷത്തെ റൊട്ടേഷന്‍ പ്രകാരമാക്കാനുള്ള നിയമഭേദഗതിക്ക് സഭ അംഗീകാരം നല്‍കി. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.
ബി.ആര്‍ക്. ഒറ്റത്തവണ സപ്ലിമെന്ററി
2004 മുതല്‍ 2010 വരെ പ്രവേശനം നേടിയവര്‍ക്കുള്ള അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 25-ന് തുടങ്ങും. സര്‍വകലാശാലാ ടാഗോര്‍ നികെതന്‍ സെമിനാര്‍ ഹാളാണ് പരീക്ഷാ കേന്ദ്രം. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് അഞ്ചാം സെമസ്റ്റര്‍ യു.ജി. പരീക്ഷകള്‍ 27-ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി, എട്ടാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (എച്ച്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.