പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

മലയാളം, ഹിന്ദി, അറബിക് പി.എച്ച്.ഡി. പ്രവേശനം

Jan 13, 2022 at 2:01 am

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍, മലയാളം, ഹിന്ദി പഠന വിഭാഗങ്ങളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തേ നല്‍കിയ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയത്തിന്റെ സിനോപ്‌സിസും സഹിതം 21-നകം അതത് വകുപ്പ് മേധാവികള്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷകരില്‍ നിന്ന് അഭിമുഖത്തിനു ശേഷം തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തുക. അഭിമുഖത്തിനുള്ള അപേക്ഷ ഇ-മെയിലില്‍ അറിയിക്കും.

അറബിക് പി.എച്ച്.ഡി. പ്രവേശനം

സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍, അറബി പഠന വിഭാഗത്തില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഗവേഷണ വിഷയത്തെ ആസ്പദമാക്കി 5 മിനിറ്റില്‍ കവിയാത്ത പ്രസന്റേഷനും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 19-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0494 2407394, 9447530013

\"\"

Follow us on

Related News