പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

6 പരീക്ഷാഫലങ്ങൾ, പരീക്ഷാതീയതി: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

Jan 7, 2022 at 6:24 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോട്ടയം: രണ്ടാം സെമസ്റ്റർ ബി.ടെക് – (സി.പി.എ.എസ്.) 2015 മുതലുള്ള അഡ്മിഷൻ – സപ്ലിമെൻററി പരീക്ഷകൾ ജനവരി 19 ന് ആരംഭിക്കും. ടൈം ടേബ്ൾ സർവ്വകലാശാല വെബ് സൈറ്റിൽ.
                                          

\"\"

തീയതി നീട്ടി
 
അഞ്ചാം സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്. 2019 അഡ്മിഷൻ – റെഗുലർ / പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി.  525 രൂപ പിഴയോടു കൂടി ജനുവരി 9 വരെയും 1050 രൂപ പിഴയോടുകൂടി ജനുവരി 11 വരെയും അപേക്ഷിക്കാം.
 
പരീക്ഷാതീയതി
 
മൂന്ന്, നാല് സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം. (2019 അഡ്മിഷൻ – റെഗുലർ/ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ  ജനുവരി 18 ന് ആരംഭിക്കും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.


 
 
പരീക്ഷാ ഫലങ്ങൾ
 
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2021 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി. സൈക്കോളജി – റഗുലർ (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
 
ഐ.ഐ.ആർ.ബി.എസ്. 2021 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് – ഇൻറർ ഡിസിപ്ലിനറി – മാസ്റ്റർ ഓഫ് സയൻസ് (സപ്ലിമെൻററി – സയൻസ് ഫാക്കൽടി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് 2020 സെപ്തംബർ, 2021 മാർച്ച് മാസങ്ങളിൽ നടത്തിയ യഥാക്രമം രണ്ട്, മൂന്ന് സെമസ്റ്റർ എം.എ. ഹിസ്റ്ററി, എം.എ. ആന്ത്രോപൊളജി  (സോഷ്യൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
 
 
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. – ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻറ് ഡയറ്ററ്റിക്സ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യ നിർണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി  യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 20 വരെ സ്വീകരിക്കും.
 
 
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ഓപ്പറേഷൻസ് റിസെർച്ച് ആൻറ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യ നിർണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി  യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 22 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ http://mgu.ac.in എന്ന വെബ് സൈറ്റിൽ.
 

 
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. അപ്ലൈഡ് ഫിഷറീസ് ആന്റ് അക്വാകൾച്ചർ | (പി.ജി.സി.എസ്.എസ്. – സപ്ലിമെന്ററി / മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച്  ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

\"\"

Follow us on

Related News