JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
ന്യൂഡൽഹി: ഇന്ദിരാഗാന്ധി ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വിമെനിൽ 2021-22ലെ പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡിസംബർ 27 ആണ് അവസാന തീയതി. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയ്ക്ക് പുറമെ അപ്ലൈഡ് സയൻസസ്, ഹ്യുമാനിറ്റിസ് എന്നിവയുടെ അനുബന്ധ മേഖലകളിലുമാണ് പിഎച്ച്ഡി. വനിതകൾക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക.
റിസർച്ച് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, അഭിമുഖം എന്നിവ അടിസ്ഥാനത്തിലാണ് പ്രവേശനം. സർച്ച് മെത്തഡോളജി, ബന്ധപ്പെട്ട വിഷയം എന്നിവയിൽനിന്ന് 50 ശതമാനം വീതം ചോദ്യങ്ങൾ ഉണ്ടാകുന്ന ടെസ്റ്റിൽ 50 ശതമാനം മാർക്ക് നേടുന്നവർക്ക് പ്രവേശന യോഗ്യത ഉണ്ടാകും. (ഒ.ബി.സി/പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം മാർക്ക്) അപേക്ഷകൾ http://igdtuw.ac.in വഴി ഡിസംബർ 27 വരെ സമർപ്പിക്കാം. ഫുൾ ടൈം അല്ലെങ്കിൽ പാർട്ട് ടൈം രീതിയിൽ ഗവേഷണം നടത്താം. ഫുൾ ടൈം ഗവേഷകർക്ക് വിവിധ സ്കോളർഷിപ്പുകൾ ലഭ്യമാണ്.