JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷ ജനുവരി 5-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ
സര്‍വകലാശാലാ പഠന വിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷ ജനുവരി 5-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2021 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള സെന്ററുകളിലെ എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2017 സപ്ലിമെന്ററി പരീക്ഷകള്‍ 21-നും ജനുവരി 2018 സപ്ലിമെന്ററി പരീക്ഷകള്‍ 22-നും തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 11 വരെ അപേക്ഷിക്കാം.
ഊര്‍ജ്ജസംരക്ഷണ ബോധവല്‍ക്കരണ ശില്‍പശാല
ഊര്‍ജകിരണ്‍ 2022-ന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ ഊര്‍ജസംരക്ഷണ ബോധവല്‍ക്കരണ ശില്‍പശാല നടത്തി. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. അബ്ദുറഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.എം.സി. വിഷയ വിദഗ്ധന്‍ പി. സാബിര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.എം. സുഹറാബി, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ജമീല, വൈസ്. പ്രസിഡണ്ട് കെ.പി. ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. ബിന്ദു, തേഞ്ഞിപ്പലം പഞ്ചായത്ത് വൈസ്പ്രസിഡണ്ട് മിനി, അഞ്ചാം വാര്‍ഡ് മെമ്പര്‍ ധനജ് ഗോപിനാഥ്, പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. നാരായണി, യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് കെ.എഫ് മനോജ്, ആര്‍.എസ്. പണിക്കര്‍, ആര്‍ ശ്രീലത എന്നിവര്‍ പ്രസംഗിച്ചു.