JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
കോട്ടയം: 2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. സംസ്‌കൃതം – (സ്‌പെഷ്യൽസ് – വ്യാകരണ) പി.ജി.സി.എസ്.എസ്. റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി നാല് വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. സംസ്‌കൃതം (സ്‌പെഷ്യൽസ് – വേദാന്ത ) പി.ജി.സി.എസ്.എസ്. റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് ജനുവരി നാല് വരെ ഓൺലൈനായി അപേക്ഷിക്കാം.
സീറ്റൊഴിവ്
സ്‌കൂൾ ഓഫ് ബയോസയൻസസിൽ എം.എസ്.സി. – ബയോകെമിസ്ട്രി പ്രോഗ്രാമിന് എസ്.സി. വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 21 -ന് രാവിലെ 11 ന് സ്‌കൂൾ ഓഫ് ബയോസയൻസസിൽ നേരിട്ടെത്തണം.
പരീക്ഷാതീയതി
രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2020 അഡ്മിഷൻ – റഗുലർ/ 2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി/ 2009 മുതലുള്ള അഡ്മിഷൻ – മേഴ്‌സി ചാൻസ്, അഫിലിയേറ്റഡ് കോളേജ്, സിപാസ്/ 2016 അഡ്മിഷൻ – ഡിപാർട്ട്‌മെന്റുകൾക്ക് മാത്രമുള്ള മേഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി 28 ന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി മൂന്ന് വരെയും 525 രൂപ പിഴയോടു കൂടി ജനുവരി നാലിനും1050 രൂപ സൂപ്പർഫൈനോടെ ജനുവരി അഞ്ചിനും അപേക്ഷിക്കാം. ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി 135 രൂപ ഫീസടയ്‌ക്കേണ്ടതാണ്.
തിരഞ്ഞെടുപ്പ് മാറ്റി
മഹാത്മാഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റസ് യൂണിയൻ (2021-22) തെരഞ്ഞെടുപ്പിന്റെ തീയതി ജനവരി ആറിലേയ്ക്ക് മാറ്റി. തെരഞ്ഞെടുപ്പ് സമയക്രമം സംബന്ധിച്ച പിതുക്കിയ വിജ്ഞാപനം സർവ്വകലാശാല ഓഫീസിലും ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർ പട്ടിക ഡിസംബർ 21 -ന് പ്രസിദ്ധീകരിക്കും.