തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2019 പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ വിതരണത്തിനായി കോളേജുകളിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം കോളേജുമായി ബന്ധപ്പെട്ട് മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.
പരീക്ഷാ ഫലം
പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
ആറാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തിയേറ്റര്‍ ഫോട്ടോഗ്രാഫര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തില്‍ തിയേറ്റര്‍ ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷയും യോഗ്യതകള്‍ തെളിയിക്കുന്നതിനുള രേഖകളുടെ പകര്‍പ്പും 30-ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.