പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ് സർവകലാശാലയിൽ ഒഴിവുള്ള യുജി,പിജി കോഴ്സുകൾക്ക് ഈ മാസം15വരെ രജിസ്റ്റര്‍ ചെയ്യാം

Dec 10, 2021 at 5:31 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍/സെന്ററുകള്‍/അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ വിവിധ കോഴ്സുകളിൽ പ്രവേശനം നേടാൻ അവസരം. പ്രവേശന പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന എം.സി.എ, എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്‌സി. ജനറല്‍ ബയോടെക്‌നോളജി, എം.എ. ഫോക്‌ലോര്‍, എം.എസ്.ഡബ്ല്യു, എം.എസ്‌സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എം.ടെക്. നാനോസയന്‍സ്, എം.എ. സംസ്‌കൃതം, എം.എ. ഫിലോസഫി, ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, എല്‍.എല്‍.എം. എന്നീ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം.

\"\"

Lവിജ്ഞാപന പ്രകാരം വിവിധ പ്രോഗ്രാമുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിന് 650/- രൂപ. എസ്.സി/എസ്.ടി. 440/- രൂപ.(എം.ടെക്. നാനോ സയന്‍സ് – അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിന് 835/- രൂപ. എസ്.സി/എസ്.ടി. 560/- രൂപ.)
പ്രവേശനം മാര്‍ക്കടിസ്ഥാനത്തില്‍ ആയിരിക്കും. പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല. രജിസ്ട്രേഷന്‍ ചെയ്യുന്നവര്‍ മാര്‍ക്ക് വിവരങ്ങള്‍ നല്‍കി അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. വിശദവിവരങ്ങള്‍ക്ക് https://admission.uoc.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407016, 2407017.

Follow us on

Related News