പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

പിഎച്ച്ഡി പ്രവേശന പരീക്ഷ, റഗുലർ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

Dec 9, 2021 at 6:27 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കണ്ണൂര്‍:സര്‍വകലാശാലയിലെ 2021 – 2022 വര്‍ഷത്തെ പിഎച്ച്ഡി പ്രവേശന പരീക്ഷ
ഡിസംബർ 19ന്. രാവിലെ 11 മണി മുതല്‍ സര്‍വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിലാണ് പരീക്ഷ. അപേക്ഷകര്‍ 19ന് രാവിലെ 10.15 ന് പരീക്ഷ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. അപേക്ഷകരുടെ പേര് വിവരം യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ 0912.2021 തിയ്യതി മുതല്‍ ലഭ്യമാണ്. ആയത് സംബന്ധിച്ച് പരാതി എന്തെങ്കിലും ഉണ്ടെങ്കില്‍ 13.12.2021 ന് 3 മണിക്ക് മുന്‍പായി അറിയിക്കേണ്ടതാണ്. ഫോണ്‍:04972-2715 208/ 207. പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ 15.12.2021 മുതല്‍ സര്‍വകലാശാലയുടെ http://kannuruniv.ac.in ൽ ലഭ്യമാകും. ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റില്‍ അപേക്ഷകന്റെ / അപേക്ഷകയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിക്കേണ്ടതാണ്. കൂടാതെ, പരീക്ഷ സമയത്ത് ഹാള്‍ ടിക്കറ്റിനോടൊപ്പം സാധുവായ തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടതുമാണ് .

\"\"

ടൈംടേബിൾ

22.12.2021 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം.എ. (സോഷ്യൽ സയൻസ് ഒഴികെ)/ എം. എസ് സി./ എം. റ്റി. റ്റി. എം. (ഒക്റ്റോബർ 2020), ഇന്റഗ്രേറ്റഡ് എം. എസ് സി. (ജൂലയ് 2021) റെഗുലർ പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം രാവിലെ 09:30 മുതൽ ഉച്ചക്ക് 12:30 വരെയാണ്.

Follow us on

Related News