JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
കണ്ണൂർ: സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ എം എസ് സി നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാം, 2021 -22 വർഷത്തേക്കുള്ള പ്രവേശനത്തിന് റിസർവേഷൻ, മുസ്ലിം വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. അവരുടെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെ പരിഗണിക്കുന്നതാണ് . ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55% മാർക്കോടെ ബി എസ് സി ഫിസിക്സ്/കെമിസ്ട്രി ബിരുദം നേടിയവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 06/12/2021 ന് രാവിലെ 10.00 മണിക്ക് കോർഡിനേറ്ററുടെ മുൻപാകെ ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497-2806402,9847421467 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
പരീക്ഷാവിജ്ഞാപനം
അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 17.12.2021 മുതൽ 20.12.2021 വരെ പിഴയില്ലാതെയും 22.12.2021 വരെ പിഴയോടുകൂടെ അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 27.12.2021 നകം സമർപ്പിക്കണം. 2018 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്
08.12.2021 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (2009 – 2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ്, നവംബർ 2019 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
08.12.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (കോവിഡ് സ്പെഷ്യൽ), എപ്രിൽ 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാകേന്ദ്രം കണ്ണൂർ സർവകലാശാല ആസ്ഥാനമാണ്.
ടൈംടേബിൾ
17.12.2021 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2021 പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ രണ്ട്, നാല് സെമസ്റ്റർ ബി. സി. എ. ഡിഗ്രി (2014 അഡ്മിഷൻ മുതൽ – റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ 06.12.2021 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
