പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പി.ജി. ഡിപ്ലോമ ഇൻ ഫിലോസഫിക്കൽ കൗൺസിലിങ്: കേരള സർവകലാശാല വാർത്തകൾ

Dec 3, 2021 at 8:10 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: കേരള സർവകലാശാല ഫിലോസഫി പഠനഗവേഷണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഫിലോസഫിക്കൽ കൗൺസിലിങ് ആന്റ് റിസർച്ച് നടത്തുന്ന പി.ജി.ഡിപ്ലോമ ഇൻ ഫിലോസഫിക്കൽ കൗൺസിലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സ് കാലാവധി: 1 വർഷം, ഫീസ്: 20,000 രൂപ. യോഗ്യത: 60% മാർക്കോടെ അംഗീകൃത സർവകലാശാല ബിരുദം. (ഫിലോസഫി, സൈക്കോളജി, സോഷ്യാളജി, സയൻസ് വിഷയങ്ങളിൽ ബിരുദം ഉളളവർക്ക് അപേക്ഷിക്കാം.) സീറ്റുകളുടെ എണ്ണം: 30. അപേക്ഷാഫോമിന്റെ വില: 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30. അപേക്ഷാഫോമും വിശദവിവരങ്ങളും http://cpcruok.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷാഫോം കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലുളള ഫിലോസഫി പഠന ഗവേഷണവകുപ്പിന്റെ ഓഫീസിൽ നിന്ന് നേരിട്ടും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 9447586802 (ഡയറക്ടർ സി.പി.സി.ആർ), 9447903108 (കോഴ്സ് കോഡിനേറ്റർ)

\"\"

കാഷ്വൽ ലേബർ: പുതിയ ലിസ്റ്റ്

കേരളസർവകലാശാലയിൽ ദിവസവേതന അടിസ്ഥാനത്തിൽ കാഷ്വൽ ലേബറർ നിയമനത്തിന് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2020 ഡിസംബർ 22 ലെ വിജ്ഞാപനം അനുസരിച്ച് ലഭിച്ച അപേക്ഷകരെ ഉൾപ്പെടുത്തിയാണ് ലിസ്റ്റ്. വിജ്ഞാനപന പ്രകാരമുളള മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷകരെ വെരിഫിക്കേഷൻ സമയത്ത് ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നതായിരിക്കും. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള അപേക്ഷകരുടെ വിവരങ്ങൾ കേരളസർവകലാശാലയുടെ വെബ് പോർട്ടലിൽ ലഭ്യമാണ്.(https://recruit.keralauniversity.ac.in/)

\"\"

Follow us on

Related News