പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

പരീക്ഷാ ഫലം, സ്പെഷ്യൽ പരീക്ഷ: ഇന്നത്തെ എംജി വാർത്തകൾ

Dec 2, 2021 at 5:36 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോട്ടയം: 2021 ഫെബ്രുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആന്റ് നെറ്റ്വർക്ക് ടോക്നോളജി (2019 അഡ്മിഷൻ – പി.ജി.സി.എസ്.എസ്. റെഗുലർ, 2018 അഡ്മിഷൻ – സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്പെഷ്യൽ പരീക്ഷ

2021 ജൂലൈ 13-ന് നടന്ന നാലാം സെമസ്റ്റർ എം.എ./എം.എ.ജെ.എം.സി/എം.എസ്.ഡബ്ല്യു./ എം.എം.എച്ച്./ എം.റ്റി.എ. & എം.റ്റി.റ്റി.എം./എം.എസ്.സി./ എം.കോം സി.എസ്.എസ്. – 2019 അഡ്മിഷൻ റെഗുലർ (അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് മാത്രം) പരീക്ഷകൾക്ക് കോവിഡ് രോഗബാധ മൂലമോ അനുബന്ധമായുള്ള മറ്റ് നിയന്ത്രണങ്ങൾ മൂലമോ എഴുതാൻ കഴിയാതിരുന്നവർക്കുള്ള കോവിഡ് സ്പെഷ്യൽ പരീക്ഷ ഡിസംബർ 13 -ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ http://mgu.ac.in എന്ന വെബ് സൈറ്റിൽ.

\"\"

ഭിന്നശേഷി ദിനാചരണം
ഇന്ന് (ഡിസംബർ മൂന്ന്)

മഹാത്മാഗാന്ധി സർവ്വകലാശാല – സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ ഭിന്ന ശേഷി ദിനാചരണ പരിപാടികൾ ഇന്ന് (ഡിസംബർ മൂന്ന്) രാവിലെ 9.30 -ന് പ്രോ – വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും.
സ്കൂൾ ഓഫ് ബഹേവിയറൽ സയൻസസ് സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബിഹേവിയറൽ സയൻസസ് വകുപ്പ് മേധാവി ഡോ. പി.ടി. ബാബുരാജ് അധ്യക്ഷനായിരിക്കും. മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും ഡീനുമായ ഡോ. പി.എസ്. സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തും. സ്പെഷ്യൽ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറിയും പ്രോഗ്രാം മാനേജരുമായ സിസ്റ്റർ റാണി ജോ അഥിതി പ്രഭാഷണം നടത്തും. കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വിനു വി. ഗോപാൽ നട്ടെല്ലിന്റെ പരിക്കും പിനരധിവാസവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. മോട്ടിവേഷണൽ പ്രഭാഷക ഡോ. ഫാത്തിമ ആസിയ സംസാരിക്കും. തുടർന്ന് ഡോക്യുമെന്ററി അവതരണവും കലാപരിപാടികളും നടക്കും.

Follow us on

Related News