പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

എംജി സർവകലാശാലയുടെ തൊഴിലധിഷ്ഠിത കോഴ്സുകൾ: ഡിസംബർ 15വരെ സമയം

Dec 1, 2021 at 9:29 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോട്ടയം: എംജി സർവകലാശാലയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാം (ഡിഎഎസ്പി) നടത്തുന്ന വിവിധ തെഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിൽ പ്രവേശനത്തിന് ഡിസംബർ 15 വരെ അപേക്ഷിക്കാം. ബിസിനസ് ഡാറ്റാ അനാലിസിസ് (ടാലി, എക്സൽ), ഇന്റർനെറ്റ് പ്രോഗ്രാമിംഗ് ആന്റ് വെബ് ടെക്നോളജീസ്, വേസ്റ്റ് മാനേജ്മെന്റ് എന്നീ ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് ആന്റ് ടാക്സേഷനിലുള്ള ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിനുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതു കൂടാതെ, ബിരുദധാരികൾക്കായുള്ള പ്രത്യേക സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ, ഇൻസ്ട്രുമെന്റൽ മെത്തേഡ്സ് ഓഫ് കെമിക്കൽ അനാലിസിസ്, നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി, ഇമോഷണൽ ഇൻറലിജൻസ് ഡവലപ്മെന്റ് എന്നിവയുടെ 6 മാസം ദൈർഘ്യമുള്ള പി.ജി. സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോളിലുള്ള ഒരു വർഷത്തെ പി.ജി. ഡിപ്ലോമ കോഴ്സിനും ഇപ്പോൾ പ്രവേശനം നേടാം. മറ്റ് റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവർക്കും വിവിധ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവർക്കും ചേർന്ന് പഠിക്കാവുന്ന വിധത്തിലാണ് കോഴ്സ് രൂപകല്പന ചെയ്തിട്ടുള്ളത്. രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ സർവ്വകലാശാല ക്യാമ്പസിലായിരിക്കും ക്ലാസ്സുകൾ. ക്ലാസ്സുകളിൽ ഒൺലൈനായി പങ്കെടുക്കുവാനും സൗകര്യമുണ്ട്. ഇതിലേയ്ക്കുള്ള അപേക്ഷകൾ http://dasp.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് നൽകേണ്ടത്. കോഴ്സുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ – 04181 2731066.

\"\"

Follow us on

Related News