JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
കോട്ടയം: 2021-22 അധ്യയന വർഷത്തെ യു.ജി., പി.ജി. പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശന തീയതി നീട്ടി. പിഴകൂടാതെ ഡിസംബർ 31 വരെയും 1050 രൂപ പിഴയോടെ 2022 ജനുവരി ഒന്നുമുതൽ ജനുവരി ആറുവരെയും 2100 രൂപ പിഴയാേടെ ജനുവരി ഏഴുമുതൽ ജനുവരി 11 വരെയും അപേക്ഷിക്കാം. 2021 ഒക്ടോബർ 30ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിന് അനുസൃതമായാണ് പ്രവേശനം നടക്കുക. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733681 (ബി.എ.), 0481-2733624 (ബി.കോം), 8330013006 (എം.എ., എം.കോം., എം.എസ് സി.), 8330013005 (ബി.എ., ബി.കോം, എം.എ., എം.കോം, എം.എസ് സി.)
പരീക്ഷാഫലങ്ങൾ
2021 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (2017-22 ബാച്ച് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ഫെബ്രുവരിയിൽ നടന്ന രണ്ടാം വർഷ ബി.എസ് സി. നഴ്സിംഗ് (പഴയ സ്കീം) മേഴ്സി ചാൻസ്/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ഒക്ടോബറിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ മലയാളം (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ), എം.ഫിൽ ഇംഗ്ലീഷ് (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ), എം.ഫിൽ തിയേറ്റർ ആർട്സ് (ഫൈൻ ആർട്സ്) (2019-2020) സി.എസ്.എസ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ തീയതി
ഒന്നാം സെമസ്റ്റർ എം.സി.എ. (2020 അഡ്മിഷൻ – റഗുലർ/ 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി), അഫിലിയേറ്റഡ് കോളേജുകളിലെ 2015, 2016 അഡ്മിഷൻ – സപ്ലിമെന്ററി, സീപാസിലെ 2016 അഡ്മിഷൻ – സപ്ലിമെന്ററി/ അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും 2014 അഡ്മിഷൻ – ലാറ്ററൽ എൻട്രി മേഴ്സി ചാൻസ് (അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ ഏഴുവരെയും 525 രൂപ പിഴയോടെ ഡിസംബർ എട്ടിനും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ ഒൻപതിനും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപ സ്പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. ലാബ് പരീക്ഷയ്ക്ക് റീഅപ്പിയർ ചെയ്യുന്ന വിദ്യാർഥികൾ അതിനുള്ള ഫീസടച്ച് രജിസ്റ്റർ ചെയ്യണം.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്കീം 2020 അഡ്മിഷൻ – റഗുലർ/ 2019 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്/ റീഅപ്പിയറൻസ്, 2018, 2017 അഡ്മിഷൻ – റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ – റീഅപ്പിയറൻസ്/ 2013 അഡ്മിഷൻ – മേഴ്സി ചാൻസ്), രണ്ടാം സെമസ്റ്റർ സൈബർ ഫോറൻസിക് (സി.ബി.സി.എസ്. 2020 അഡ്മിഷൻ – റഗുലർ/ 2019 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്/ റീഅപ്പിയറൻസ്, സി.ബി.സി.എസ്. 2014-2018 അഡ്മിഷൻ – റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ രണ്ടുമുതൽ ആറുവരെയും 525 രൂപ പിഴയോടെ ഡിസംബർ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ എട്ടുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷഫോമിന്റെ ഫീസായി 30 രൂപയും പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. റീഅപ്പിയറൻസ് പരീക്ഷയെഴുതുന്നവർ രജിസ്ട്രേഷൻ ഫീസായി 55 രൂപ മറ്റ് ഫീസുകൾക്ക് പുറമെ അടയ്ക്കണം. ഇന്റേണൽ ഇവാല്യുവേഷൻ പരീക്ഷയ്ക്ക് റീഡൂ ചെയ്യുന്നവർ പേപ്പറിന് 105 രൂപയും ബാധകമായ മറ്റ് ഫീസുകളും അടയ്ക്കണം. ആദ്യ മേഴ്സി ചാൻസ് പരീക്ഷയെഴുതുന്ന 2013 അഡ്മിഷൻ വിദ്യാർഥികൾ 5250 രൂപ സ്പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ ബി.പി.എഡ്. (2020 അഡ്മിഷൻ – റഗുലർ) പരീക്ഷകൾ ഡിസംബർ 21 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ എട്ടുവരെയും 525 രൂപ പിഴയോടെ ഡിസംബർ ഒൻപതിനും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 10 നും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.എച്ച്.എം. (2020 അഡ്മിഷൻ – റഗുലർ/ 2019-2013 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 10 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ ഒന്നുവരെയും 525 രൂപ പിഴയോടെ ഡിസംബർ രണ്ടിനും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ മൂന്നിനും അപേക്ഷിക്കാം.