JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അക്വാട്ടിക് കോംപ്ലക്‌സ് സ്വിമ്മിങ് പൂളില്‍ മാനേജര്‍ തസ്തികയിലേക്ക് (നവംബര്‍ 30-ന്) നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. കാലിക്കറ്റ് സര്‍വകലാശാലാ അക്വാട്ടിക് കോംപ്ലക്‌സ് സ്വിമ്മിങ് പൂളില്‍ മാനേജര്‍ തസ്തികയിലേക്ക് നവംബര്‍ 30-ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
ക്രിസ്തുമസ് അവധി ഡിസംബര്‍ 24 മുതല്‍
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളുടെയും പഠനവകുപ്പുകളുടെയും സെന്ററുകളുടെയും ഈ അദ്ധ്യയന വര്‍ഷത്തെ ക്രിസ്തുമസ് അവധി ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ ആയിരിക്കുമെന്ന് സര്‍വകലാശാലാ പ്രവേശന വിഭാഗം അറിയിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.വോക് പ്രോഗ്രാമുകളുടെ നവംബര്‍ 2018 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.എ. എ.എഫ്.യു. നവംബര്‍ 2020 പരീക്ഷകളുടെയും രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.എ. ഗ്രാഫിക് ഡിസൈന്‍ ആന്റ് ആനിമേഷന്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷ ഡിസംബര്‍ 13-ന് തുടങ്ങും. 170 രൂപ പിഴയോടെ നവംബര്‍ 30 വരെ അപേക്ഷിക്കാം