JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
കോട്ടയം: സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറുമുതൽ പത്തുവരെ വർഷ ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം – ഓണേഴ്സ് – 2006 അഡ്മിഷൻ മുതൽ മേഴ്സിചാൻസ് പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ ഒന്നുവരെയും 525 രൂപ പിഴയോടെ ഡിസംബർ രണ്ടുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ മൂന്നുവരെയും അപേക്ഷിക്കാം. വിദ്യാർഥികൾ 7350 രൂപ രണ്ടാം മേഴ്സി ചാൻസ് സ്പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പത്താം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്) 2016 അഡ്മിഷൻ – റഗുലർ/ 2016ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ ഒന്നുവരെയും 525 രൂപ പിഴയോടെ ഡിസംബർ രണ്ടുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ മൂന്നുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി.ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടയ്ക്കണം.
അപേക്ഷ തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ പത്താം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 28 വരെയും 525 രൂപ പിഴയോടെ നവംബർ 29 നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 30 നും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി അടയ്ക്കണം. കൂടാതെ കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി യഥാക്രമം 1050 രൂപയും 135 രൂപയും പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷ ഡിസംബർ 21 ന്
നവംബർ 18ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ തൃപ്പൂണിത്തുറ ഗവൺമെന്റ് സംസ്‌കൃത കോളേജിലെ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ എം.എ. സംസ്‌കൃതം പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2018 അഡ്മിഷൻ റഗുലർ) പേപ്പർ 13 – സ്റ്റഡി ഓഫ് സാൻസ്‌ക്രിറ്റ് ഡ്രാമ വിത്ത് ഇറ്റ്‌സ് മലയാളം ആന്റ് ഇംഗ്ലീഷ് ട്രാൻസ്‌ലേഷൻ – അഭിജ്ഞാന ശാകുന്തള ഓഫ് കാളിദാസ എന്ന പേപ്പറിന്റെ പരീക്ഷ ഡിസംബർ 21ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ ബി.ടെക് (പുതിയ സ്കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) പരീക്ഷകൾ ഡിസംബർ 10 മുതൽ നടക്കും.
നാലാം സെമസ്റ്റർ എം.എഡ്. (ദ്വിവത്സരം – 2019 അഡ്മിഷൻ – റഗുലർ) പരീക്ഷകൾ ഡിസംബർ ആറിന് ആരംഭിക്കും. പിഴയില്ലാതെ നവംബർ 30 വരെയും 525 രൂപ പിഴയോടെ ഡിസംബർ ഒന്നിനും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ രണ്ടിനും അപേക്ഷിക്കാം. വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
