പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എം.സി.എ, എം.എസ്.സി സീറ്റ് ഒഴിവ്, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Nov 24, 2021 at 6:26 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
 
കണ്ണൂർ: സർവകലാശാല   പാലയാട് ഡോ.ജാനകി അമ്മാൾ ക്യാമ്പസിലെ ഐ.ടി സെൻറ്ററിൽ  എം.സി.എ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ  ഒഴിവുണ്ട്. പ്രവേശനത്തിനായി  ജനറൽ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള  യോഗ്യരായ വിദ്യാർത്ഥികൾക്ക് 26-11-2021ന് മുൻപായി 9995092159 എന്ന നമ്പറിൽ ബന്ധപ്പെടണം.
 
എം.എസ്.സി.അപ്ലൈഡ് സുവോളജി – സീറ്റ് ഒഴിവ്
 
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ  ജന്തുശാസ്ത്ര പഠന വകുപ്പിൽ എം.എസ്.സി. അപ്ലൈഡ് സുവോളജി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ മൂന്നു സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനമാഗ്രഹിക്കുന്ന അർഹരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29-11-2021ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം. ഫോൺ:9847803136. 

\"\"

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ നവംബർ 27 ,28 തീയതികളിലായി (Saturday & Sunday 10 am  to  4 pm ) എസ്എൻ കോളേജ് കണ്ണൂർ,  എൻഎഎസ് കോളേജ്   കാഞ്ഞങ്ങാട്, മേരി മാതാ  കോളേജ് മാനന്തവാടി, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തും. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

ടൈംടേബിൾ

08.12.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ കോവിഡ് സ്പെഷ്യൽ (ഏപ്രിൽ 2021) പരീക്ഷകളുടെ ടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സർവകലാശാല ആസ്ഥാനമാണ് പരീക്ഷാകേന്ദ്രം.
08.12.2021 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി (2007 അഡ്മിഷൻ മുതൽ), ഏപ്രിൽ 2020 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
2007 മുതൽ 2010 വരെയുള്ള അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.

\"\"

Follow us on

Related News