പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

എം.എസ്.സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി, ബി.എഡ്. പ്രവേശനം: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

Nov 24, 2021 at 5:56 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തേഞ്ഞിപ്പലം: 2021-22 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നെളജി പ്രവേശനത്തിന് അപേക്ഷിച്ച ബി.എസ് സി ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ക്ക് 25 വരെ മാര്‍ക്ക്/ഗ്രേഡ് എന്‍ട്രി നടത്താം. ഇതിനകം എന്‍ട്രി നടത്താത്ത വിദ്യാര്‍ത്ഥികളെ പ്രവേശനത്തിന് പരിഗണിക്കുതല്ല.  ഫോൺ 0495 2407016, 7017.

ബി.എഡ്. പ്രവേശനം – സ്‌പോര്‍ട്‌സ് ക്വാട്ട

2021-22 അദ്ധ്യയനവര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക്‌ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കോളേജുകളില്‍ നിുള്ള നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടേണ്ടതാണ്. ഫോൺ 0495 2407016, 7017.

പ്രവേശന പരീക്ഷ റാങ്ക്‌ലിസ്റ്റ്

2021-22 അദ്ധ്യയന വര്‍ഷം കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നടത്തുന്ന എം.എസ് സി. ജനറല്‍ ബയോടെക്‌നോളജി, ഹെല്‍ത് ആന്റ് യോഗ തെറാപ്പി കോഴ്‌സുകളുടെ റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 27-നകം പ്രവേശനം നേടേണ്ടതാണ്. ഫോൺ 0495 2407016, 7017.

പരീക്ഷ

സര്‍വകലാശാലാ നിയമപഠന വകുപ്പിലെ ഒന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍ പരീക്ഷയും ഹിന്ദി പഠനവകുപ്പിലെ പോസ്റ്റ് ഗ്രൈജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2021 പരീക്ഷയും മൂന്നാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും ഡിസംബര്‍ 6-ന് തുടങ്ങും.

ഡിസംബര്‍ 3-ന് നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ ബി.എസ് സി. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ കോംപ്ലിമെന്ററി കോഴ്‌സ് ഹ്യൂമന്‍ ഫിസിയോളജി-4 പരീക്ഷ ഡിസംബര്‍ 8-ലേക്ക് മാറ്റി.  

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 3 വരെയും ഒന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 7 വരെയും ഓലൈനായി അപേക്ഷിക്കാം.

\"\"

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. മ്യൂസിക് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  

പ്രീവിയസ് എം.എ. മലയാളം വൈവ

എസ്.ഡി.ഇ. പ്രീവിയസ് എം.എ. മലയാളം മെയ് 2020 സപ്ലിമെന്ററി പരീക്ഷയുടെ ഡസര്‍ട്ടേഷന്‍ ഇവാല്വേഷനും വൈവയും 6, 7 തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

\"\"

Follow us on

Related News