പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

പിജി പ്രവേശന റാങ്ക്പട്ടിക, എം.എഡ്. സീറ്റൊഴിവ്: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Nov 10, 2021 at 4:45 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നല്‍കുന്ന പി.ജി. കോഴ്‌സുകളിലേക്കുള്ള റാങ്ക് പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പഠനവകുപ്പുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 17-നകം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടണം. ക്വാറന്റൈനിൽ ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ പ്രവേശനത്തിനും അവസരമുണ്ട്. ഫോണ്‍ 0494 2407016, 7017

പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെ യോഗം

ഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകളുടെ ചോദ്യപേപ്പര്‍ വിതരണം ഓണ്‍ലൈനാക്കുന്നത് സംബന്ധിച്ച് പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെ യോഗം 11-ന് ഓണ്‍ലൈനില്‍ നടക്കും. തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടേത് രാവിലെ 10.30-നും പാലക്കാട്, മലപ്പുറം ജില്ലകളുടേത് ഉച്ചക്ക് 2.30-നുമാണ്.

എം.എഡ്. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് ജനറല്‍, എസ്.സി., എസ്.ടി., എല്‍.സി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 12-ന് രാവിലെ 10 മണിക്ക് പഠന വകുപ്പില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 0494 2407251.  

എം.വോക് അഡീഷണല്‍ കോ-ഓഡിനേറ്റര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ നേരിട്ട് നടത്തുന്ന വിവിധ സ്വാശ്രയസ്ഥാപനങ്ങളിലെ എം.വോക് കോഴ്‌സുകളുടെ അഡീഷണല്‍ കോ-ഓഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 17-ന് കാലത്ത് 9.30-ന് നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

\"\"

പി.എച്ച്.ഡി. ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021 വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശന പരീക്ഷകളുടെ ഹാള്‍ടിക്കറ്റും സമയക്രമവും പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ (http://admission.uoc.ac.in) ലഭ്യമാണ്.

പരീക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകള്‍ 29-ന് തുടങ്ങും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഫലം പ്രഖ്യാപിച്ച എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ് സി. നവംബര്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

\"\"

Follow us on

Related News