JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലുള്ള സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഇ.ഇ.ആർ.ഐ.) നടത്തുന്ന എം.എ. സിറിയക് പ്രോഗ്രാമിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇതിലേക്കുള്ള അപേക്ഷ നവംബർ 15 വരെ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വീകരിക്കും. അപേക്ഷാഫോം അവസാന തീയതിവരെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേരിട്ട് വാങ്ങാം. ആകെ 20 പേർക്കാണ് പ്രവേശനം. നവംബർ 22നാണ് പ്രവേശനം. ക്ലാസുകൾ നവംബർ 25ന് ആർംഭിക്കും. ആർട്സ്, സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ടെക്നോളജി, റിലീജിയസ് സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും അംഗീകൃത ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. സിറിയക് സെക്കന്റ് ലാംഗ്വേജായി ബിരുദമെടുത്തിട്ടുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. അർഹരായ വിദ്യാർഥികൾക്ക് സംവരണാനുകൂല്യം ലഭിക്കും.

