JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
തിരുവനന്തപുരം: തൊഴിലാളികളുടെ ആശ്രിതർക്കു വേണ്ടി തിരുവനന്തപുരത്ത് ആരംഭിച്ച കിലെ സിവിൽ സർവീസ് അക്കാദമിയിൽ സിവിൽ സർവീസ് പ്രിലിംസ് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. L പ്രവേശനത്തിനായി അപേക്ഷ നൽകേണ്ട തീയതി നവംബർ 3വരെ ദീർഘിപ്പിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികൾ നൽകേണ്ട ഫീസ് 15,000 രൂപയും സംഘടിത മേഖലയിലെ തൊഴിലാളികൽ നൽകേണ്ട ഫീസ് 25,000 രൂപയുമാണ്. ഏതാനും സീറ്റുകൾ പൊതു വിഭാഗത്തിനും നൽകുന്നുണ്ട്. അവർ നൽകേണ്ട ഫീസ് 30,000 രൂപയാണ്. കൂടാതെ എല്ലാ വിഭാഗക്കാരും 18 ശതമാനം ജി.എസ്.ടി യും 2,000 രൂപ ക്വാഷൻ ഡെപ്പോസിറ്റ് ആയും നൽകണം. കൂടുതൽ വിവരങ്ങൾക്ക് http://kile.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2479966.

