പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പി.ജി.പ്രവേശന സമയം നീട്ടി: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

Oct 3, 2021 at 6:42 pm

Follow us on


തേഞ്ഞിപ്പലം: 2021-22 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 13 വരെ നീട്ടി. അപേക്ഷാ ഫീസ് എസ്.സി., എസ്.ടി. 115 രൂപ, മറ്റുള്ളവർ 280 രൂപ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

സര്‍വകലാശാലാ ക്യാമ്പസിൽ എം.എഡ്.

കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് താത്പര്യമുള്ളവരും അതിനായി സെപ്റ്റംബര്‍ 22-ന് ശേഷം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതുമായവര്‍ അപേക്ഷയുടെ പകര്‍പ്പ്, ബി.എഡ്., പി.ജി., അവസാന വര്‍ഷ മാര്‍ക്കുലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് ഒക്ടോബര്‍ 12-നകം ഇ-മെയിലായി അയക്കണം. വിലാസം cumedadmission2021@gmail.com.
വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ് സൈറ്റിലെ എജ്യുക്കേഷന്‍ പഠന വകുപ്പിന്റെ അഡ്മിഷന്‍ ലിങ്ക് സന്ദര്‍ശിക്കാം.

യു.ജി., പി.ജി. എൻട്രൻസ് പരീക്ഷാ ഹാൾടിക്കറ്റ്

2021-22 അദ്ധ്യയനവർഷത്തെ സർവകലാശാലാ പഠനവകുപ്പുകളിലേയും അഫിലിയേറ്റഡ് കോളേജുകൾ സെന്ററുകൾ എന്നിവയിലെയും യു.ജി., പി.ജി. കോഴ്സുകളിലെ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ. ഫോൺ 0494 2407016, 7017

എം.ബി.എ. പ്രവേശനം

2021-22 അദ്ധ്യയന വർഷത്തെ സർവകലാശാലാ പഠനവകുപ്പുകളിലേയും സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലേയും എം.ബി.എ. പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനറൽ 835 രൂപയും എസ്.സി., എസ്.ടി. 467 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ പ്രിന്റ്ഔട്ട്, അസ്സൽ ചലാൻ രശീതി, സ്കോർ കാർഡ്, എസ്.സി., എസ്.ടി. വിഭാഗങ്ങൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 10-ന് വൈകീട്ട് 5 മണിക്ക് മുമ്പായി dcmsoffice@uoc.ac.in, dcmshod@uoc.ac.in എന്നീ ഇ-മെയിലുകളിലേക്ക് അയക്കണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ 0494 2407016, 7017

Follow us on

Related News