കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഒന്നാം സെമസ്റ്റർ ബി.എഡ്, ബിരുദാനന്തര – ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള സാധ്യത അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://cap.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം. അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്‌ഷനുകൾ കൂട്ടിച്ചെർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരം ഒക്ടോബർ 8 ന് വൈകിട്ട് 4 മണി വരെ ലഭിക്കും. ഇതു വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് അപേക്ഷിക്കുന്നതിനും ഒക്ടോബർ 8 ന് വൈകിട്ട് 4 വരെ അവസരമുണ്ട്.

സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലെ എല്ലാ കോളേജുകളിലും...