തേഞ്ഞിപ്പലം: എസ്.ഡി.ഇ. 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. 5, 6 സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ ഒക്‌ടോബര്‍ 30 വരെയും 100 രൂപ പിഴയോടെ നവംബര്‍ 15 വരെയും ഓണ്‍ലൈനായി അടയ്ക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍ : 0494 2407356
പരീക്ഷാ അപേക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍ നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ. 3, 4 സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.
ബി.എ.എം.എസ്. പ്രൊഫഷണല്‍ 2009 വരെ പ്രവേശനം സപ്തംബര്‍ 2018 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
യു.ജി., പി.ജി. എന്‍ട്രന്‍സ് പരീക്ഷ
എന്‍ട്രന്‍സ് പരീക്ഷ വഴി പ്രവേശനം നടത്തുന്ന യു.ജി., പി.ജി. കോഴ്‌സുകളിലേക്കുള്ള മാറ്റി വെച്ച പ്രവേശന പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒക്‌ടോബര്‍ 6-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (https://admission.uoc.ac.in).