തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ ഒരു വർഷം ദൈർഘ്യമുള്ള ഡയബറ്റസ് നഴ്‌സ് എഡ്യൂക്കേറ്റർ കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 30 വരെ നീട്ടി. ബി.എസ്.സി നഴ്‌സിങ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പൊതു വിഭാഗത്തിന് 200 രൂപയും പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ ഫോം ഓഫീസിൽ നിന്ന് ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 10000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471-2559388, 9061908908, 9562700200.
