പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

എംഎഡ് റാങ്ക്‌ ലിസ്റ്റ് 22ന്, സ്പെഷ്യൽ പരീക്ഷ: ഇന്നത്തെ സർവകലാശാല വാർത്തകൾ

Sep 20, 2021 at 5:19 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് 22-ന് പ്രസിദ്ധീകരിക്കും. ജനറല്‍ മെറിറ്റിലേക്ക് 27-നും സംവരണ വിഭാഗത്തിലേക്ക് 28-നും മാനേജ്‌മെന്റ് എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലേക്ക് 29-നും പ്രവേശനം നടത്തും. അപേക്ഷകരോ അവരുടെ പ്രതിനിധികളോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം 11 മണിക്കു മുമ്പായി സര്‍വകലാശാലാ വിഭാഗങ്ങളില്‍/കോളജുകളില്‍ ഹാജരാകണം. റാങ്ക് ലിസ്റ്റ് വഴിയുള്ള പ്രവേശനമായതിനാല്‍ വൈകി വരുന്നവര്‍ക്ക് പ്രവേശനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ലിസ്റ്റ് പ്രവേശന വെബ്‌സൈറ്റില്‍ ലഭ്യമാകും. (https://admission.uoc.ac.in), ഫോണ്‍ : 0494 2407016, 017.

ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള വടകര ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 28-ന് രാവിലെ 9.45-ന് സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റും വിവരങ്ങളും വെബ്‌സൈറ്റില്‍ http://uoc.ac.in

\"\"

പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.എസ് സി. ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍ കോംപ്ലിമെന്ററി കോഴ്‌സിന്റെ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 30-ന് നടക്കും.

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എച്ച്.എ. 2016 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 2015 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 23-ന് തുടങ്ങും.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ലിസ്റ്റ്

അഫിലിയേറ്റഡ് കോളജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസട്രേഷന്‍ വിദ്യാര്‍ത്ഥികളില്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷ

സ്‌പോര്‍ട്‌സ്, എന്‍.സി.സി. ക്യാമ്പുകള്‍ കാരണം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം. നവംബര്‍ 2019 റഗുലര്‍ പരീക്ഷക്ക് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്‌പെഷ്യല്‍ പരീക്ഷ ഒക്‌ടോബര്‍ 5 മുതല്‍ നടക്കും. 

Follow us on

Related News