പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം

കേരള സർവകലാശാല ബിരുദ പ്രവേശനം: മൂന്നാം അലോട്ട്മെന്റ്

Sep 15, 2021 at 7:27 pm

Follow us on


തിരുവനന്തപുരം:കേരളസർവകലാശാല ഒന്നാംവർഷ ബിരുദ പ്രവേശനത്തിനായുളള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് പ്രകാരം സെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 22വരെ പ്രവേശനം നടക്കും.വിദ്യാർത്ഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് മൂന്നാം അലോട്ട്മെന്റ് പരിശോധിക്കാം. പുതിയതായി അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യുക. നിലവിൽ ഏതെങ്കിലും
കോളേജിൽ അഡ്മിഷൻ എടുത്ത് ഹയർ ഓപ്ഷൻ നിലനിർത്തിയിട്ടുളളവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ പ്രൊഫൈലിൽ നിന്നും അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതാണ്. 16 മുതൽ 22 വരെയാണ് കോളജിൽ പോയി അഡ്മിഷൻ എടുക്കേണ്ടത്.
കോളേജിൽ പോയി അഡ്മിഷൻ എടുക്കേണ്ട തീയതിയും സമയവും അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത്തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ അതതു കോളേജിലെ പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ട
താണ്.ഹയർ ഓപ്ഷൻ നിലനിർത്തിയതിനാൽ പുതിയ അലോട്ട്മെന്റ് ലഭിച്ചവർ പുതിയതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിർബന്ധമായും അഡ്മിഷൻ
എടുക്കേണ്ടതാണ്. അവർക്ക്, മുൻപ് എടുത്ത ഓപ്ഷനിൽ തുടരാൻ സാധിക്കുന്നതല്ല. സെപ്റ്റംബർ 22 ന് മുൻപ് പുതിയ അലോട്ട്മെന്റിൽ അഡ്മിഷൻ നേടിയില്ലെങ്കിൽ അലോട്ട്മെന്റ് ക്യാൻസൽ
ആകുന്നതാണ്. താൽക്കാലിക അഡ്മിഷൻ (Temporary/Provisional Admission) സൗകര്യം മൂന്നാം അലോട്ട്മെന്റ് മുതൽ ലഭ്യമല്ല. പുതിയതായി അലോട്ട്മെന്റ് ലഭിക്കുന്നവർ കോളേജിലെ നിശ്ചിതഫീസ് അടച്ച് നിർബന്ധമായും Permanent Admission എടുക്കേണ്ടതാണ്. എല്ലാ സർട്ടിഫിക്ക
റ്റുകളുടേയും അസ്സൽ (including T.C.) കോളേജിൽ സമർപ്പിക്കേണ്ടതാണ്. രണ്ടാംട്ട്മെന്റിൽ താൽക്കാലിക (Temporary) അഡ്മിഷൻ എടുത്ത് നിൽക്കുന്നവർ മൂന്നാം അലോട്ട്മെന്റിൽ മാറ്റം വന്നിട്ടില്ലെങ്കിൽ പോലും കോളേജിൽ നേരിട്ട് ഹാജരായി നിശ്ചിത ഫീസ്അടച്ച് നിർബന്ധമായും Permanent അഡ്മിഷൻ എടുക്കേണ്ടതാണ്.

\"\"

ഇപ്രകാരം Temporary അഡ്മിഷൻ എടുത്തവർക്ക് Permanent അഡ്മിഷനിലേക്ക് മാറുന്നതിനുളള അവസാനതീയതി സെപ്റ്റംബർ 22 ആണ്. അതിനുളളിൽ Permanent അഡ്മിഷൻ എടുക്കാത്തവരുടെ അഡ്മിഷൻ ക്യാൻസൽ ആകുന്നതാണ്.
Permanent അഡ്മിഷൻ എടുക്കുന്നതിന് വിദ്യാർത്ഥികൾ നേരിട്ട് കോളജിൽ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക. പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താൻ സാധിക്കുന്നതല്ല. മുൻപ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കി അഡ്മിഷൻ എടുത്തവർ
ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കിട്ടുന്ന പക്ഷം അത് കോളേജിൽ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News