പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

സി-മെറ്റിൽ നഴ്സിങ് പ്രവേശനം: 19വരെ സമയം

Sep 7, 2021 at 6:28 pm

Follow us on


തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് കോളജുകളായ മലമ്പുഴ, പാലക്കാട് ജില്ല (ഫോൺ: 0491-2815333), പള്ളുരുത്തി, എറണാകുളം ജില്ല (0484-2231530), ഉദുമ, കാസർകോട് ജില്ല (ഫോൺ: 0467-2233935), മുട്ടത്തറ, തിരുവനന്തപുരം ജില്ല (ഫോൺ: 0471-2300660) എന്നിവിടങ്ങളിൽ 2021-22 അദ്ധ്യയനവർഷത്തിൽ ബി.എസ്‌.സി നഴ്‌സിങ്, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് മാനേജ്‌മെന്റ്/എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
http://simet.kerala.go00v.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 750 രൂപ ക്രഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് മുഖേന അടയ്ക്കാം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് ഇ-മെയിലായി simetdirectorate@gmai.com ലേക്ക് അയയ്ക്കണം. ഈ മാസം19നകം അപേക്ഷിക്കണം. പ്രോസ്‌പെക്‌റ്റെസ് http://simet.in, http://simet.kerala.gov.in എന്നിവയിൽ ലഭിക്കും. 50 ശതമാനം മെരിറ്റ് സീറ്റുകളിൽ എൽ.ബി.എസ് സെന്റർ മുഖേനയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471-2302400 ൽ ലഭ്യമാണ്.

Follow us on

Related News