പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

ഹാൾടിക്കറ്റ്, എംസിഎ പ്രവേശനം, പരീക്ഷാഫലം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Sep 6, 2021 at 6:23 pm

Follow us on

കണ്ണൂർ: സര്‍വകലാശാലാ പഠന വകുപ്പ്/ സെന്‍ററുകളിലേക്കുള്ള 2021-22 അധ്യയന വര്‍ഷത്തെ, എം.ബി.എ. പ്രോഗ്രാം പ്രവേശന അപേക്ഷയിൽ KMAT സ്കോർ രേഖപ്പെടുത്താത്തവർ ലോഗിൻ ചെയ്ത് സ്കോർ രേഖപ്പെടുത്തേണ്ടതാണ്. ഇതിനായി 2021 സെപ്റ്റംബര്‍ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്. 
കൂടുതല്‍വിവരങ്ങള്‍ക്ക്  http://admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഹെൽപ്പ് ലൈൻ നമ്പറുകൾ 0497-2715261, 7356948230.  E-mail:  deptsws@kannuruniv.ac.in

എംസിഎ: എൻആർഐ സീറ്റിൽ പ്രവേശനം

കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഐ.ടി ഡിപ്പാർട്ടുമെന്റിൽ എം.സി.എ (റെഗുലർ) കോഴ്സിലേക്ക് എൻ.ആർ.ഐ കോട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നിർദിഷ്ട യോഗ്യതയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷാ ഫോറം 22 -09 -2021 വരെ ഡിപ്പാർട്ടുമെന്റ് ഓഫീസിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾ 0497 – 2784535 എന്ന നമ്പറിൽ ലഭ്യമാണ്. 

സെനറ്റ് തെരഞ്ഞെടുപ്പ് വോട്ടർപട്ടിക
കണ്ണൂർ സർവ്വകലാശാല സെനറ്റിലെ ഒഴിവുകൾ നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പിനായി നിയമസഭാ സാമാജികർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ (കോർപറേഷൻ, നഗരസഭ, ജില്ലാപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്) മേയർ/ ചെയർമാൻ/പ്രസിഡന്റുമാർ എന്നിവരുടെ മണ്ഡലങ്ങളിലേക്കുള്ള വോട്ടർപട്ടിക 13/09/2021-ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് (www.kannuruniversity.ac.in) സന്ദർശിക്കുക.

ഹാൾ ടിക്കറ്റ്
08.09.2021 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഹാൾ ടിക്കറ്റ്  സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .

\"\"

പരീക്ഷാഫലം
സർവ്വകലാശാല പഠന വകുപ്പിലെ അഞ്ചാം സെമസ്റ്റർ എം സി എ(റെഗുലർ / സപ്ലിമെന്ററി) നവംബർ 2020, അഞ്ചാം സെമസ്റ്റർ എം സിഎ (ലാറ്ററൽ എൻട്രി)  (സപ്ലിമെന്ററി), നവംബർ2020 പരീക്ഷകളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു .ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .ഉത്തരക്കടലാസുകളുടെ പുനഃ പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയ്യതി 18.09.2021 ന് വൈകുന്നേരം 5 മണി വരെയാണ്.

ബി.കോം / ബി.ബി.എ (വിദൂരവിദ്യാഭ്യാസം) പ്രാക്ടിക്കൽ പരീക്ഷകൾ- മാർക്ക് എൻട്രി
കണ്ണൂർ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസത്തിന് കീഴിലുള്ള  അവസാന വർഷ  ബി.കോം / ബി.ബി.എ ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ ഇമ്പ്രൂവ്മെന്റ്) മാർച്ച് 2021,  കോവിഡ്  സ്പെഷ്യൽ  അവസാന വർഷ  ബി.കോം / ബി.ബി.എ ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ ഇമ്പ്രൂവ്മെന്റ്  ) മാർച്ച് 2020 പരീക്ഷകളുടെ ഭാഗമായ  പ്രായോഗിക പരീക്ഷകളുടെ മാർക്ക് എൻട്രി നടത്തുന്നതിന് അധ്യാപകർക്കുള്ള ലിങ്ക് 06/09/2021  മുതൽ  08/09/2021 വരെ സർവകലാശാല വെബ്‌സൈറ്റിൽ  ലഭ്യമാണ് .

Follow us on

Related News