പ്രധാന വാർത്തകൾ
ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽകായികമേളയ്ക്ക് കൊടിയേറി: നാളെമുതൽ കായിക മാമാങ്കംസംസ്ഥാനത്ത് കനത്ത മഴ: നാളെ 4 ജില്ലകളിൽ അവധികേരളത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും; മത്സരങ്ങൾ നാളെമുതൽകേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരം

പരീക്ഷാഫലം,സ്‌പെഷ്യല്‍ പരീക്ഷ,റാങ്ക് ലിസ്റ്റ്: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

Sep 3, 2021 at 6:30 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം ഒരുവര്‍ഷ മാസ്റ്റര്‍ ഓഫ് ലോ(സിസിഎസ്എസ്) ഒന്നാം സെമസ്റ്റര്‍ 2019 നവംബര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പ് എന്നിവക്ക് 15 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വ്വകലാശാല ജനുവരിയില്‍ നടത്തിയ എല്‍എല്‍ബി ത്രിവത്സരം/ പഞ്ചവത്സരം, ബിബിഎ എല്‍എല്‍ബി (എച്), എല്‍എല്‍ബി യൂണിറ്ററി ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

എംബിഎ റാങ്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വ്വകലാശാല പഠനവകുപ്പുകളിലെയും സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലെയും എംബിഎ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് admission.uoc.ac.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 15ന് മുമ്പായി അതത് കേന്ദ്രങ്ങളില്‍ പ്രവേശനം ഉറപ്പാക്കണം.

പ്രാക്റ്റിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല  2021 ഏപ്രിലില്‍ നടത്തിയ  ആറാം സെമസ്റ്റര്‍ (സിയുസിബി സിഎസ്എസ)് ബിഎസ്.സി ജിയോഗ്രഫി, എസ്ഡിഇ ബിഎ/ബിഎ അഫ്ദലുല്‍ ഉലമ  പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ബിപിഎഡ് സ്‌പെഷ്യല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2019-ലെ ഒന്നാം സെമസ്റ്റര്‍ ബിപിഎഡ് റഗുലര്‍ പരീക്ഷ എഴുതാത്തവര്‍ക്കുള്ള  സ്‌പെഷ്യല്‍ പരീക്ഷ  സ്‌കൂള്‍ ഓഫ് ഹെല്‍ത് സയന്‍സില്‍ സെപ്തംബര്‍ 16ന്  ആരംഭിക്കും.

\"\"

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല നംവബര്‍ 2020-ലെ ഒന്നാം സെമസ്റ്റര്‍ എംഎ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, എംഎ ഇക്കണോമെട്രിക്‌സ്, എംഎ ബിസിനസ് ഇക്കണോമിക്‌സ് റഗലുര്‍(2019 സ്‌കീം- 2020 പ്രവേശനം) പരീക്ഷകള്‍ക്ക് സെപ്തംബര്‍ മൂന്ന് മുതല്‍ പത്ത് വരെ പിഴകൂടാതെയും 15 വരെ  170 രൂപ പിഴയോടെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ടൈംടേബിള്‍

കാലിക്കറ്റ് സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം (സിയുസിബി സിഎസ് എസ എസ്ഡിഇ) ബിഎ മള്‍ട്ടിമീഡിയ മൂന്ന്(2018 നവംബര്‍), നാല്(2018 ഏപ്രില്‍), അഞ്ച് (2019 നവംബര്‍) ആറ്(2020 ഏപ്രില്‍) സെമസ്റ്ററുകളുടെയും, ബിഎംഎംസി  നാല്(ഏപ്രില്‍ 2020). അഞ്ച് (നവംബര്‍ 2020), ആറ്(ഏപ്രില്‍ 2021) സെമസ്റ്ററുകളുടെയും പ്രാക്റ്റിക്കല്‍, വൈവ പരീക്ഷകളുടെയും പ്രൊജക്റ്റ് പരിശോധനകളുടെയും ടൈംടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News