വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലം: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

Published on : September 02 - 2021 | 7:25 pm

WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.ടെക്. ഏഴാം സെമസ്റ്റർ (സെപ്റ്റംബർ 2020) 2008 സ്കീം കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് ഇന്റർഫേസിങ്ലാബ്, ഓപ്പറേറ്റിംഗ് സിസ്റ്റം ആന്റ് നെറ്റ്വർക്ക് പ്രോഗ്രാമിംഗ് ലാബ് എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ 2021 സെപ്റ്റംബർ 9 നും 2013 സ്കീം ഓപ്പറേറ്റിംഗ് സിസ്റ്റംസ് ആന്റ് നെറ്റ് വർക്ക് പ്രോഗ്രാമിങ് ലാബ് സെപ്റ്റംബർ 9, 10 തീയതികളിലും കാര്യവട്ടം യൂണിവേഴ്സിറ്റി എഞ്ചിനീയറിങ് കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം
കേരളസർവകലാശാല 2021 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ (ത്രിവത്സരം), ഏഴാം സെമസ്റ്റർ (പഞ്ചവത്സരം) എൽ.എൽ.ബി. (2011 – 12 അഡ്മിഷന് മുൻപ്) (ഫൈനൽ മേഴ്സി ചാൻസ്ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പി.എച്ച്.ഡി. നൽകും
ബിൻസി ജോൺ (എഡ്യൂക്കേഷൻ), ഹൈമ രാജൻ (മലയാളം), തനുജ മജീദ് എ (സംസ്കൃതം), സുവിജ വി.എസ്., രഞ്ജിത്ത് ആർ. (കൊമേഴ്സ്), അബ്ദുസലാം കെ. (അറബിക്), ഹെലൻബേസിൽ (എയറോസ്പെയ്സ് എഞ്ചിനീയറിംഗ്), ഹാഷിം കെ.എ. (അക്വാട്ടിക് ബയോളജി ആന്റ്ഫിഷറീസ്), സംസീർ ആർ.എച്ച്. (സോഷ്യാളജി) എന്നിവർക്ക് പിഎഛ്.ഡി. നൽകാൻ ഇന്ന്ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

0 Comments

Related NewsRelated News