പ്രധാന വാർത്തകൾ
സംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളം

സർക്കാർ കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്

Aug 31, 2021 at 3:49 pm

Follow us on


തിരുവനന്തപുരം:കേരള സർക്കാർ കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 17 കേന്ദ്രങ്ങളിലാണ് കോഴ്സുകൾ നടക്കുന്നത്.എറണാകുളം (മൂന്ന് കേന്ദ്രങ്ങൾ), കോഴിക്കോട്, കണ്ണൂർ, കോട്ടയം (രണ്ട് വീതം), തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രവർത്തിക്കുന്നത്.
ഒരു കേന്ദ്രത്തിൽ പരമാവധി 60 പേർക്ക് മാത്രമാണ് പ്രവേശനം. വിശദവിവരങ്ങളും അപേക്ഷയും http://sitttrkerala.ac.in– ൽ ലഭ്യമാണ്. സെക്രട്ടേറിയൽ പ്രാക്ടീസിന് പുറമെ കൊമേഴ്സ്, അക്കൗണ്ടൻസി, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് പാഠ്യപദ്ധതി. ഡി.ടി.പി. (ഇംഗ്ലീഷ്, മലയാളം), വേഡ് പ്രോസസിങ് (ഇംഗ്ലീഷ്, മലയാളം), ഡേറ്റാ എൻട്രി, ഫോട്ടോഷോപ്പ്, ടാലി, ടൈപ്റൈറ്റിങ്, ഷോർട്ട് ഹാൻഡ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബിസിനസ് കമ്യൂണിക്കേഷൻ, പേഴ്സണാലിറ്റി ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ നൈപുണി വികസനത്തിന് പ്രോഗ്രാം വഴിയൊരുക്കും.

Follow us on

Related News