തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എ., ബി.കോം., ബി.എസ് സി. മാത്തമറ്റിക്‌സ്, ബി.ബി.എ. കോഴ്‌സുകള്‍ക്ക് 2017, 2018 വര്‍ഷങ്ങളില്‍ പ്രവേശനം നേടി 1, 2, 3 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്കായി നാലാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിന് അപേക്ഷിക്കാം. സപ്തംബര്‍ 10-ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 100 രൂപ ഫൈനോടെ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍. (www.sdeuoc.ac.in Phone : 0494 2407356, 7494)
അഫ്‌സല്‍-ഉല്‍-ഉലമ പ്രവേശനം
2021-22 അദ്ധ്യയന വര്‍ഷത്തെ അഫ്‌സല്‍-ഉല്‍-ഉലമ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവാസന തീയതി സപ്തംബര്‍ 10 വരെ നീട്ടി. അപേക്ഷിച്ചവര്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനും അവസരമുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (admission.uoc.ac.in) ഫോണ്‍ : 0494 2407016, 7017

പി.എച്ച്.ഡി.
18-ന് ചേര്‍ന്ന സര്‍വകലാശാല സിണ്ടിക്കേറ്റ് യോഗം കെമിസ്ട്രിയില്‍ ജിതേഷ് കെ., സാബിറ കെ., ബോട്ടണിയില്‍ പവിഷ പി., സുവോളജിയില്‍ സീമ ജയപ്രകാശ് ഐ.കെ., ഇംഗ്ലീഷില്‍ കെ.പ്രിയ, ബയോടെക്‌നോളജിയില്‍ ഗോപിനാഥന്‍ സി. എന്നിവര്‍ക്ക് പി.എച്ച്.ഡി. അവാര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.
പരീക്ഷാ കേന്ദ്രം
ഏപ്രില്‍ 2020 ബി.ടെക്. എട്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്ക് താഴെ പറയുന്ന ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബ്രാക്കറ്റില്‍ കൊടുത്ത കേന്ദ്രങ്ങളില്‍ ഹാജരാകണം. പാലക്കാട് (എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്), തൃശൂര്‍ (ഗവ. എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍), മലപ്പുറം (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ്), കോഴിക്കോട് (ഗവ. എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട്).

പരീക്ഷാ ഫലം
സി.ബി.സി.എസ്.എസ്., സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 14 വരെ അപേക്ഷിക്കാം.
ശില്‍പശാല സംഘടിപ്പിച്ചു
കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയര്‍, നാക് അക്രഡിറ്റേഷന്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളുടെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ഡോ. അന്‍വര്‍ സാദത്ത് ന്യൂ കോളേജ് ചെന്നൈ, ഡോ. അബ്ദുള്ള നജീബ് സുല്ലമുസലാം അറബിക് കോളേജ്, അരീക്കോട് എന്നിവര്‍ നേതൃത്വം നല്‍കി. ഖാദര്‍ പാലാഴി, ടി. റിയാസ് മോന്‍ എന്നിവര്‍ സംസാരിച്ചു.