കോട്ടയം: മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. സുവോളജി (സപ്ലിമെന്ററി/ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ അപേക്ഷിക്കാം.
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഹിന്ദി പി.ജി.സി.എസ്.എസ്. (റഗുലർ/ സപ്ലിമെന്ററി/ ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഹിന്ദി പി.ജി.സി.എസ്.എസ്. (റഗുലർ/ സപ്ലിമെന്ററി/ ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്് സി. ഫിസിക്സ് (മെറ്റീരിയൽ സയൻസ് – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്സ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ഫെബ്രുവരിയിൽ നടന്ന നാലാം വർഷ ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.റ്റി.) പുതിയ സ്കീം റഗുലർ (2016 അഡ്മിഷൻ)/ സപ്ലിമെന്ററി (2008-2015 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ അപേക്ഷിക്കാം.
പരീക്ഷകേന്ദ്രം
ബി.ടെക് സപ്ലിമെന്ററി/മേഴ്സി ചാൻസ് (2010 അഡ്മിഷൻ മുതൽ) പരീക്ഷകൾ സെപ്തംബർ ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. നോർത്ത് പറവൂർ മാതാ കോളേജ് ഓഫ് ടെക്നോളജിയിൽ പഠിച്ചിരുന്ന ഐ.ടി. ബ്രാഞ്ച് വിദ്യാർഥികൾ മുളവൂർ ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജിയിലും, മറ്റ് ബ്രാഞ്ചുകളിലെ വിദ്യാർഥികൾ കറുകുറ്റി എസ്.സി.എം.എസ്. സ്കൂൾ ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജിയിലും എല്ലാ സെമസ്റ്ററിലും പരീക്ഷയെഴുതണം.