കോട്ടയം: കഴിഞ്ഞ നവംബറിൽ നടന്ന ബാച്ചിലർ ഓഫ് മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി -മൂന്നാം വർഷ റഗുലർ (2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്തംബർ ഒന്നുവരെ അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന ഒന്നുമുതൽ ആറുവരെ സെമസ്റ്റർ ബി.എസ് സി. കമ്പ്യൂട്ടർ സയൻസ് – ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന ബി.ബി.എ. (ഓഫ് കാമ്പസ്) സപ്ലിമെന്ററി/ മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ ഒന്നുവരെ അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന ഒന്നു മുതൽ നാലുവരെ സെമസ്റ്റർ എം.എസ് സി. ഐ.റ്റി. ആന്റ് സി.സി. – ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ ഒന്നുവരെ അപേക്ഷിക്കാം.
ഇന്റർവ്യൂ മാറ്റി
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സോഷ്യൽ വർക്ക് വിഭാഗത്തിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് ഓഗസ്റ്റ് 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്താനിരുന്ന വോക്ക് -ഇൻ -ഇന്റർവ്യൂ സെപ്റ്റംബർ രണ്ടിലേക്ക് മാറ്റി. സമയം – രാവിലെ 10 മണി. താല്പര്യമുള്ളവർക്ക് sbsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് 25 വരെ ബയോഡാറ്റ സമർപ്പിക്കാം.
പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ ബി.ആർക് (2019ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ ബി.ആർക് (2018 അഡ്മിഷൻ – റഗുലർ/2017 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/2017ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം സെപ്തംബർ രണ്ട്, മൂന്ന് തീയതികളിൽ ആരംഭിക്കും.