കോട്ടയം: 2021 ഏപ്രിൽ മാസം നടത്തിയ ആറാം സെമെസ്റ്റർ സി.ബി.സി എസ് – ബി എ, ബി എസ് സി, ബി കോം, ന്യൂ ജനറേഷൻ കോഴ്സുകൾ എന്നിവയുടെ പരീക്ഷാ ഫലം പ്രസദ്ധീകരിച്ചു. പുനർ മൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് സെപ്തംബർ ഒന്നു വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ തീയതി
എട്ടാം സെമസ്റ്റർ ബി.ടെക് (പുതിയ സ്‌കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) ക്രിപ്‌റ്റോഗ്രഫി ആന്റ് നെറ്റ്‌വർക്ക് സെക്യൂരിറ്റി എന്ന പേപ്പറിന്റെ പരീക്ഷ സെപ്തംബർ മൂന്നിന് നടക്കും. എഞ്ചിനീയറിംഗ് ഇക്കണോമിക്‌സ് ആന്റ് ഓട്ടോമാറ്റിവ് കോസ്റ്റ് എസ്റ്റിമേഷൻ എന്ന പേപ്പറിന്റെ പരീക്ഷ സെപ്തംബർ ആറിനും റിമോട്ട് സെൻസിംഗ് ആന്റ് ജി.ഐ.എസ്. ആപ്ലിക്കേഷൻസ്, മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ്, ഫൈനൈറ്റ് ഇലമെന്റ് അനാലിസിസ് എന്നീ പേപ്പറുകളുടെ പരീക്ഷ സെപ്തംബർ ഏഴിനും നടക്കും. സമയക്രമം: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ.
വിവിധ പരീക്ഷാഫലങ്ങൾ
2021 ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം (മോഡൽ 1, 2, 3) 2017 അഡ്മിഷൻ മുതൽ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ജൂണിൽ ഡോ. കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആന്റ് സെന്റർ – സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജനുവരിയിൽ ഐ.ഐ.ആർ.ബി.എസിൽ നടന്ന മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 മാർച്ചിൽ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (2019-21 ബാച്ച് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഹോം സയൻസ് ബ്രാഞ്ച് 10(എ), 10(ഡി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (2018 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
2021 ജനുവരിയിൽ നടന്ന ആറാം സെമസ്റ്റർ ബി.ടെക് (സീപാസ്) റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
