പ്രധാന വാർത്തകൾ
ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടിധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻകേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

പരീക്ഷ റദ്ദാക്കി, പ്രവേശന പരീക്ഷാ ടൈംടേബിൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Aug 11, 2021 at 6:10 pm

Follow us on

തേഞ്ഞിപ്പലം: ജൂണ്‍ 26-ന് നടത്തിയ 2019 സിലബസ്, 2019 പ്രവേശനം സി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് പേപ്പറായ ഹിസ്റ്ററി ഓഫ് മ്യൂസിക് ഓഫ് മോഡേണ്‍ പിരീഡ് നവംബര്‍ 2020 റഗുലര്‍ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ പീന്നീട് നടത്തും.  

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി. നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 3 വരെ അപേക്ഷിക്കാം.

സി.സി.എസ്,എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സുവോളജി 2019 പ്രവേശനം റഗുലര്‍, 2018 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  

പി.ജി. പ്രവേശന പരീക്ഷാ ടൈംടേബിള്‍

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവയിലെ എന്‍ട്രന്‍സ് മുഖേന പ്രവേശനം നടത്തുന്ന പി.ജി.കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ സമയക്രമം പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട പരീക്ഷകള്‍ 17-ന് തുടങ്ങും. സമയക്രമം, പരീക്ഷാകേന്ദ്രം എന്നിവ വെബ്‌സൈറ്റില്‍ (https://admission.uoc.ac.in), ഫോണ്‍ : 0494 2407 016, 017

\"\"

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക്. ഫുഡ് സയന്‍സ് 2019 ബാച്ച് ഒന്ന്, രണ്ട് സെമസ്റ്റര്‍ നവംബര്‍ 2019 ഏപ്രില്‍ 2020 പരീക്ഷകളുടേയും 2018 ബാച്ച് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ 12-ന് തുടങ്ങും.

പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാം

സര്‍വകലാശാലയില്‍ നിന്നും വിരമിച്ചവര്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനാവശ്യമായ ഫോം 16 – ഇന്‍കം സ്റ്റേറ്റ്‌മെന്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ ലോഗിന്‍ ചെയ്ത് ഫോം-16 ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത തീയതിക്കു മുമ്പായി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് ധനകാര്യവിഭാഗം അറിയിച്ചു.

Follow us on

Related News