കോട്ടയം: 2019 നവംബറിൽ നടന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.ബി.എ. ഓഫ് കാമ്പസ് സപ്ലിമെന്ററി/മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആന്റ് മ്യൂസിയോളജി പ്രോഗ്രാമിന്റെ 2013 അഡ്മിഷൻ മുതലുള്ള ഒന്നാം ബാച്ച് (ഒന്നാം വർഷ പരീക്ഷ ജൂലൈ 2015, രണ്ടാം വർഷ പരീക്ഷ ജൂലൈ 2015, മൂന്നാം വർഷ പരീക്ഷ ഓഗസ്റ്റ് 2016), രണ്ടാം ബാച്ച് (ഒന്നാം വർഷ പരീക്ഷ ജൂലൈ 2015, രണ്ടാം വർഷ പരീക്ഷ നവംബർ 2017, മൂന്നാം വർഷ പരീക്ഷ നവംബർ 2017), മൂന്നാം ബാച്ച് (ഒന്നാം വർഷ പരീക്ഷ നവംബർ 2017, രണ്ടാം വർഷ പരീക്ഷ നവംബർ 2017, മൂന്നാം വർഷ പരീക്ഷ ഓഗസ്റ്റ് 2018) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മ പരിശോധനയ്ക്കും പുനർ മൂല്യനിർണയത്തിനും ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
മാസ്റ്റർ ഓഫ് സയൻസ് ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ
2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓഗസ്റ്റ് ആറുവരെ അപേക്ഷിക്കാം.