തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവകുപ്പിലെ 12 വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ആസ്പയര്‍ ഫെലോഷിപ്പ്. പി.ജി., എം.ഫില്‍., പി.എച്ച്.ഡി. പഠിതാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് സഹായമെന്ന നിലയില്‍ ഏര്‍പ്പെടുത്തിയ ഫെലോഷിപ്പ് ഒരു പഠനവകുപ്പില്‍ നിന്ന് ഇത്രയധികം പേര്‍ക്ക് ലഭിക്കുന്നത് അപൂര്‍വമാണ്.
ഫര്‍ഹാന ഷെറിന്‍, എ. ഗായത്രി, താര സിബോണ്‍, സി. ജസ്ഫി, സൗബാനത്ത് തുറക്കല്‍, അക്ഷര, കെ. വിജേഷ്, കെ. അതുല്‍, സി. നിഖില്‍, എം. പ്രണവ്, ബിജിന റിനു, വി. സൗരവ് എന്നിവര്‍ക്കാണ് ഫെലോഷിപ്പ് ലഭിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ എം.ഫില്‍. വിദ്യാര്‍ഥികളും മറ്റുള്ളവര്‍ എം.എ. പഠിതാക്കളുമാണ്.
കോഴ്‌സിന്റെ അവസാന വര്‍ഷം ഇപ്പോള്‍ പഠിക്കുന്നതിന് പുറത്തുള്ള സ്ഥാപനങ്ങളില്‍ മികച്ച രീതിയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ ഇത് സഹായകമാകുമെന്ന് സര്‍വകലാശാലാ ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍ പറഞ്ഞു.
പ്രേംചന്ദ് ദിനാഘോഷം
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദിപഠനവകുപ്പിന്റെ സുവര്‍ണ ജൂബിലി പ്രഭാഷണ പരമ്പരയും പ്രേംചന്ദ് ജയന്തി ആഘോഷവും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ സിലിഗുഡി നോര്‍ത്ത് ബംഗാള്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും കവിയും എഴുത്തുകാരിയുമായ പ്രൊഫ. മനീഷാ ഝാ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദി പഠനവകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷനായി. ഡോ. വി.കെ. സുബ്രഹ്മണ്യന്‍, ഡോ. വി.ജി. മാര്‍ഗരറ്റ് എന്നിവര്‍ സംസാരിച്ചു.
സാറാ ജോസഫിന്റെ പ്രഭാഷണം
കാലിക്കറ്റ് സര്‍വകലാശാലാ മലയാളപഠനവിഭാഗം സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് രണ്ടിന് പ്രഭാഷണ പരിപാടി നടത്തും. ഓണ്‍ലൈനായി നടക്കുന്ന ചടങ്ങ് രാത്രി ഏഴിന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. സാറാ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ആദ്യകാല അധ്യാപകനായ പ്രൊഫ. ചാത്തനാത്ത് അച്യുതനുണ്ണി, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ഡോ. സി.ജെ. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.