പ്രധാന വാർത്തകൾ
നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനം: ജൂലൈ 2വരെ സമയം

Jun 30, 2021 at 5:08 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജുകളിലേക്ക് 2021-22 വർഷത്തെ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റു പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോറത്തിൽ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റുകളുടെയും, സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ജൂലൈ രണ്ടിന് മുൻപ് അപേക്ഷ സമർപ്പിക്കണം.

\"\"

കോഴ്‌സുകളിലേക്ക് മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന നിബന്ധനകൾ സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിന് ബാധകമാണ്.

\"\"


2019 ഏപ്രിൽ ഒന്ന് മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ എഡ്യൂക്കേഷണൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളിൽ (യൂത്ത്/ജൂനിയർ) പങ്കെടുത്ത് മൂന്നം സ്ഥാനം കൈവരിച്ചതാണ് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.  അപേക്ഷകർ സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാ ക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.

\"\"

ENGLISH PLUS https://wa.me/+919895374159

സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപൂർണ്ണമായതും നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല.


വിശദാംശം www.sportscouncil.kerala.gov.in  ൽ ലഭ്യമാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1. ഫോൺ: 0471-2330167.

\"\"

Follow us on

Related News