കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2021-22 അക്കാദമിക വർഷ പ്രിലിംസ് കം മെയിൻസ് കോച്ചിങ് പ്രോഗ്രാമിലേക്ക് റെഗുലർ, ഈവനിങ് ഫൗണ്ടേഷൻ ബാച്ചുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനായി നടത്തുന്ന സ്പോട്ട് അഡ്മിഷൻ തീയതി ജൂലൈ 10 വരെ നീട്ടി. റഗുലർ ബാച്ച് ഒരു വർഷവും, ഈവനിംഗ് ബാച്ച് ഒന്നര വർഷവും, ഫൗണ്ടേഷൻ ബാച്ച് രണ്ടുവർഷവും ദൈർഘ്യമുള്ളതാണ്.
ENGLISH PLUS https://wa.me/+919895374159
എസ്.എസ്.എൽ.സി. മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗത്തിന് 15000 രൂപയും മറ്റു വിഭാഗങ്ങൾക്ക് 30000 രൂപയുമാണ് കോഴ്സ് ഫീസ്.
വിശദവിവരത്തിനും അഡ്മിഷൻ രജിസ്റ്റർ ചെയ്യുന്നതിനും ഫോൺ: 9188374553.