തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബിരുദ, ബിരുദാന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി. കാലിക്കറ്റ് സര്‍വകലാശാലയുടെ പഠന വകുപ്പുകള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലെ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശന പരീക്ഷക്ക് ബി.വോക് സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി കോഴ്‌സ് പാസായവര്‍ക്കും 30 വരെ അപേക്ഷിക്കാവുന്നതാണ്.
പ്രവേശന വിജ്ഞാപനം, പ്രവേശന പരീക്ഷാ സമയക്രമം തുടങ്ങിയ വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.