തിരുവനന്തപുരം: കേരള സർവകലാശാല ജൂൺ 22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി ഓൺലൈൻ പരീക്ഷ (2019 സ്കീം റെഗുലർ, 2015 സ്കീം സപ്ലിമെന്ററി) പരീക്ഷ ജൂൺ 24, 25 തീയതികളിൽ നടത്തും.
പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ENGLISH PLUS https://wa.me/+919895374159
ബി.ടെക് പരീക്ഷാഫീസ്
കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിങ് (2013 സ്കീമിലെ 2017
അഡ്മിഷൻ) വിദ്യാർത്ഥികളുടെ എട്ടാം സെമസ്റ്റർ റെഗുലർ, ആറാം സെമസ്റ്റർ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ബി.ടെക് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ ജൂൺ 24 വരെയും 150 രൂപ പിഴയോടെ ജൂൺ 29 വരെയും 400 രൂപ പിഴയോടെ ജൂലൈ 1 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ
കമ്മ്യൂണിക്കേഷൻ
അപേക്ഷാ തീയതി നീട്ടി
കേരള സർവകലാശാല ഇംഗീഷ് പഠനവകുപ്പ് നടത്തുന്ന “അഡ്വാൻസ്ഡ് പോസ്റ്റ്
ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗീഷ് ഫോർ കമ്മ്യൂണിക്കേഷൻ” എന്ന പാർട്ട് ടൈം
സായാഹ്ന കോഴ്സിലേക്ക് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി ജൂൺ 25 വരെ നീട്ടി.