പ്രധാന വാർത്തകൾ
കേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാംഎഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്‌ചർ, മെഡിക്കൽ കോഴ്സ് പ്രവേശനം: തീയതി നീട്ടിCSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം 2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകിസ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻ

ഹോമിയോ ഫാർമസി കോഴ്സ്: മെയ് 17വരെ രജിസ്റ്റർ ചെയ്യാം

Apr 23, 2021 at 6:45 pm

Follow us on


തിരുവന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ഗവ.ഹോമിയോ മെഡിക്കൽ കോളജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് അടക്കമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. ഏപ്രിൽ 26 മുതൽ മേയ് 15 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്ക് ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും.

\"\"

അപേക്ഷാഫീസ് ഓൺലൈനായും അടയ്ക്കാം. ബാങ്കിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ നമ്പറും, അപേക്ഷാ നമ്പരും, ഉപയോഗിച്ച് അപേക്ഷകർക്ക് മേയ് 17 വൈകിട്ട് അഞ്ച് മണി വരെ വ്യക്തിഗത വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ്.

അപേക്ഷകർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന ബോർഡുകൾ നടത്തുന്ന എസ്.എസ്.എൽ.സിയോ തത്തുല്ല്യ പരീക്ഷയോ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 33 വയസ്സ്. സർവീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷകർക്ക് 48 വയസ്സാണ് പ്രായപരിധി. കൂടുതൽ വിവരങ്ങൾ ഹെൽപ് ലൈൻ നമ്പർ 0471-2560363, 2560364 ൽ ലഭിക്കും.

\"\"

Follow us on

Related News