കോട്ടയം: ഒൻപതാം സെമസ്റ്റർ ബി.ആർക് (2016 അഡ്മിഷൻ റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി), ഒൻപതാം സെമസ്റ്റർ ബി.ആർക് (2017 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ഏപ്രിൽ 20 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ എട്ടുവരെയും 525 രൂപ പിഴയോടെ ഏപ്രിൽ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഏപ്രിൽ 10 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
ആറാം സെമസ്റ്റർ സി.ബി.സി.എസ്. 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ് ബിരുദ പരീക്ഷകൾ ഏപ്രിൽ 28 മുതൽ ആരംഭിക്കും.
ബി.എസ്. സി. സൈബർ ഫോറൻസിക്
ആറാം സെമസ്റ്റർ (2013-2016 അഡ്മിഷൻ സപ്ലിമെന്ററി), ബി.എസ്. സി. സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്, 2014-2016 അഡ്മിഷൻ സപ്ലിമെന്ററി) സി.ബി.സി.എസ്.എസ്. ബിരുദ പരീക്ഷകൾ ഏപ്രിൽ 28 മുതൽ ആരംഭിക്കും.
പരീക്ഷാഫീസ്
പ്രൊജക്ട് ചെയ്യുന്ന ആറാം സെമസ്റ്റർ വിദ്യാർഥികൾ പ്രൊജക്ട് മൂല്യനിർണയഫീസായി 80 രൂപ അടയ്ക്കണം. ആറാം സെമസ്റ്റർ സി.ബി.സി.എസ്./സി.ബി.സി.എസ്.എസ്. പരീക്ഷ ആദ്യമായെഴുതുന്നവർ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 135 രൂപയും ഗ്രേഡ് കാർഡിന് 160 രൂപയും അടയ്ക്കണം.
ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം
യു.ജി.സി. സ്ട്രൈഡിന്റെയും മാന്നാനം കെ.ഇ. കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ \’ഇന്നൊവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്\’ എന്ന വിഷയത്തിൽ 2021 ഏപ്രിൽ 15 മുതൽ 21 വരെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം നടത്തുന്നു. സർവകലാശാലയുടെ കീഴിൽവരുന്ന ഡിപ്പാർട്ട്മെന്റുകൾ, സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ അധ്യാപകർ, ഗവേഷകർ എന്നിവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് 500 രൂപ. വിശദവിവരത്തിന് ഫോൺ: 9496081404, 8848301761, ഇമെയിൽ: stride@mgu.ac.in