കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍ : അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ബിരുദാന്തര ബിരുദ (നവംബര്‍ 2020) പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് 25.03.2021 ന് വൈകുന്നേരം 5 മണി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

ബി. ടെക്. സെഷണല്‍ അസസ്‌മെന്റ് ഇംപ്രൂവ്‌മെന്റ്

ബി. ടെക്. സെഷണല്‍ അസസ്‌മെന്റ് മുന്‍പ് ഇംപ്രൂവ് ചെയ്ത് വിജയിക്കാത്ത വിദ്യാര്‍ത്ഥികള്‍ സെഷണല്‍ അസസ്‌മെന്റിനുള്ള പ്രിന്‍സിപ്പള്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ 18.03.2021 നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഓള്‍ഡ് സ്‌കീം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ന്യൂ സ്‌കീം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി സര്‍വകലാശാലയില്‍ നേരിട്ട് ഹാജരാകണം. സെഷണല്‍ അസസ്‌മെന്റ് 30.04.2021 നകം പൂര്‍ത്തിയാക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍.

ഹാള്‍ടിക്കറ്റ്

അഫിലിയേറ്റഡ് കോളജുകളിലും സെന്ററുകളിലും 23.03.2021 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം. സി. എ. / എം. സി. എ. ലാറ്ററല്‍ എന്‍ട്രി ഡിഗ്രി റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് (നവംബര്‍ 2020) പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

Share this post

scroll to top