പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ബിഎച്ച്എംഎസ് സ്‌പോട്ട് അഡ്മിഷൻ 18ന്

Mar 15, 2021 at 11:58 pm

Follow us on

തിരുവനന്തപുരം: നേമം വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളജിലും കോട്ടയം ആതുരാശ്രമം എൻഎസ്എസ് ഹോമിയോപ്പതിക് മെഡിക്കൽ കോളജിലും ഒഴിവുള്ള ബിഎച്ച്എംഎസ് സീയുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ അഞ്ച് സീറ്റുകളും കോട്ടയം ആതുരാശ്രമം എൻഎസ്എസ് ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒരു സീറ്റുമാണ് ഉള്ളത്.

\"\"

ഈ സീറ്റുകളിലേക്ക് കേരള എൻട്രൻസ് കമ്മീഷണറുടെ 2020-21 ലെ മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കായി സ്‌പോട്ട് അഡ്മിഷൻ നടത്തും.

\"\"

താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും നീറ്റിന്റെ അഡ്മിറ്റ് കാർഡും എൻട്രൻസ് കമ്മീഷണറുടെ മാർക്ക് ഡേറ്റാ ഷീറ്റും ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള നിരാക്ഷേപ പത്രവും (എൻ.ഒ.സി)/ ഒടുവിൽ പഠിച്ച സ്ഥാപനത്തിൽ നിന്നുള്ള വിടുതൽ സർട്ടിഫിക്കറ്റും (റ്റി.സി) സഹിതം 18ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ & കൺട്രോളിംഗ് ഓഫീസറുടെ ഓഫീസിൽ നേരിട്ട് ഹാജരാകണം. 12 മണിക്ക് ശേഷം ഹാജരാകുന്നവരെ അഭിമുഖത്തിൽ പങ്കെടുപ്പിക്കില്ല. എൻട്രൻസ് കമ്മീഷണറുടെ അലോട്ട്‌മെന്റ് മുഖേന ബി.എച്ച്.എം.എസിന് പ്രവേശനം ലഭിച്ചവർ അഡ്മിഷന് അർഹരല്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2459459.

\"\"
\"\"

Follow us on

Related News