പ്രധാന വാർത്തകൾ
കാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ

നബാര്‍ഡില്‍ മൂന്ന് മാസത്തെ സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ്

Mar 2, 2021 at 4:47 pm

Follow us on

ന്യൂഡല്‍ഹി: നബാര്‍ഡിന്റെ മൂന്നുമാസംവരെ നീളുന്ന സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ് സ്‌കീമിന് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ക്ക് https://www.nabard.org/studentinternship എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം. ഇക്കണോമിക്‌സ്, സോഷ്യല്‍ സയന്‍സസ്, അഗ്രിക്കള്‍ച്ചര്‍ അനുബന്ധമേഖലകള്‍ (വെറ്ററിനറി, ഫിഷറീസ് തുടങ്ങിയവ), അഗ്രിബിസിനസ്, മാനേജ്‌മെന്റ് തുടങ്ങിയ മാസ്റ്റേഴ്‌സ് ബിരുദ പ്രോഗ്രാമില്‍ രണ്ടാംവര്‍ഷം പഠിക്കുന്നവര്‍, നിയമം ഉള്‍പ്പെടെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ നാലാംവര്‍ഷത്തില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയില്‍ നിന്ന് 75 പേരെ തിരഞ്ഞെടുക്കും. 18,000 രൂപയുടെ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്, ഫീല്‍ഡ് വിസിറ്റ് അലവന്‍സ് (പ്രതിദിനം 1500 മുതല്‍ 2000 രൂപവരെ), ട്രാവല്‍ അലവന്‍സ് (പരമാവധി 6000 രൂപ) തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും.

മൈക്രോ എ.ടി.എം.എസ്. ആന്‍ഡ് ഫിനാന്‍ഷ്യല്‍ ലിറ്റററി പ്രോഗ്രാമുകള്‍, റൂറല്‍ ഹാറ്റ്‌സ് (വില്ലേജ് മാര്‍ക്കറ്റുകള്‍), റൂറല്‍ മാര്‍ട്ട്, ഹോംസ്റ്റേകള്‍ (റൂറല്‍ ടൂറിസം), സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍, കെ.ഡബ്ല്യു.എഫ്. പ്രോജക്ട്‌സുകള്‍, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍, അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് ഓണ്‍ വെബ് ബേസ്ഡ് മോണിറ്ററിങ് ഓഫ് വാട്ടര്‍ഷെഡ് മാനേജ്‌മെന്റ് പ്രോജക്ടുകള്‍ എന്നിവയാണ് ഇന്റേണ്‍ഷിപ്പിനായി കണ്ടെത്തിയിട്ടുള്ള മേഖലകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

\"\"

Follow us on

Related News